02 February, 2024 05:42:24 PM


വൃദ്ധ-വികലാംഗസദനത്തില്‍ സോഷ്യല്‍ വര്‍ക്കര്‍, നഴ്‌സ് നിയമനം: അഭിമുഖം ഏഴിന്



പാലക്കാട് : സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കൊടുവായൂരിലുള്ള ഗവ വൃദ്ധ-വികലാംഗസദനത്തില്‍ സോഷ്യല്‍ വര്‍ക്കര്‍, നഴ്സ് തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സാമൂഹ്യ സേവനത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. സര്‍ട്ടിഫൈഡ് കൗണ്‍സിലിങ് കോഴ്സ് പാസായവര്‍ക്കും സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. നഴ്സ് തസ്തികയിലേക്ക് ജെ.പി.എച്ച്.എന്‍ കോഴ്സ് പാസായവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവര്‍ ഒരു ഫോട്ടോയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളുമായി കൊടുവായൂര്‍ തോട്ടക്കാട്ടുതറ വൃദ്ധ-വികലാംഗ സദനത്തില്‍ ഫെബ്രുവരി ഏഴിന് രാവിലെ പത്തിന് അഭിമുഖത്തിന് നേരിട്ടെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 8714619978, 04923-251341.
 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K