19 January, 2024 05:57:12 PM


മോഡൽ റസിഡൻഷ്യൽ സ്‌കൂൾ അഞ്ചാം ക്ലാസ് പ്രവേശനം: അപേക്ഷിക്കാം



കോട്ടയം: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ (പെൺകുട്ടികൾ) 2024-25 അധ്യയന വർഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കുടുംബ വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ താഴെയായിരിക്കണം. പ്രത്യേക ദുർബല ഗോത്രവിഭാഗക്കാരെ (കാടർ,കൊറഗർ,കാട്ടുനായ്ക്ക,ചോലനായ്ക്ക,കുറുമ്പർ) വരുമാനപരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓൺലൈനായി  www.stmrs.in    എന്ന വെബ് സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം. അവസാനതീയതി ഫെബ്രുവരി 20. 

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് കാഞ്ഞിരപ്പള്ളി ഐ.ടി.ഡി. പ്രോജക്ട് ഓഫീസ്, മേലുകാവ്/പുഞ്ചവയൽ/വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ, ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. 

പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജാതി, വാർഷിക വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന രേഖകൾ ഉള്ളടക്കം ചെയ്യണം. മതിയായ രേഖകൾ ഇല്ലാത്തതും സമയപരിധിക്കുശേഷം ലഭിക്കുന്നതുമായ അപേക്ഷ പരിഗണിക്കില്ല. മാർച്ച് 16 ന് ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

അപേക്ഷ ഫോമും വിശദവിവരവും കാഞ്ഞിരപ്പള്ളി ഐ.ടി.ഡി. പ്രോജക്ട് ഓഫീസ്, മേലുകാവ്/പുഞ്ചവയൽ/വൈക്കം ട്രൈബൽ എക്സ്റ്റൻഷൻഓഫീസുകൾ, ജില്ലാ/താലൂക്ക്/പട്ടികജാതി വികസന ഓഫീസുകൾ, ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രവൃത്തി സമയങ്ങളിൽ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 04828 202751.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K