17 January, 2024 12:03:58 PM
പാലായില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; 18 കാരന് ദാരുണാന്ത്യം

പാലാ: രാമപുരം കൂത്താട്ടുകുളം റൂട്ടിൽ ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ യുവാവ് കൊല്ലപ്പെട്ടു. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ചിരുന്ന സുബിൻ സാബു (18)വാണു മരണപ്പെട്ടത്.
ഇന്ന് രാവിലെ ആറരയോടെ പള്ളിയാമ്പുറം ശിവ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത് .മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.
ഏറ്റുമാനൂർ ഐ ടി ഐ യിൽ പഠിക്കുന്ന വിദ്യാര്‍ഥിയാണ് സുബിൻ സാബു. രാവിലെ പഠിക്കാനായി പോയ സുബിൻ വീട്ടില്‍ മൊബൈൽ ഫോൺ മറന്നു വച്ചിരുന്നു.ഇത് എടുക്കാന്‍ വീണ്ടും വീട്ടിലേക്ക് പോയിരുന്നു ഈ സമയത്താണ് അപകടം.