14 January, 2024 11:07:31 AM


മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു



കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു. 84 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസ്തഫ ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 8 മണിക്ക് മാറമ്പള്ളി ജമാ അത്ത് കബർസ്ഥാനിലാണ് കബറടക്കം. 

കെ. കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. യൂത്ത് കോൺഗ്രസ് വഴിയാണ് മുസ്തഫ രാഷ്ട്രീയ രംഗത്തേക്കെത്തിയത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് , ബ്ലോക്ക് പ്രസിഡന്‍റ് , ജില്ലാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. 14 വർഷം എറണാകുളം ഡിസിസി പ്രസിഡന്‍റായിരുന്നു.

1977ൽ ആലുവയിൽ നിന്ന് ടി.എച്ച്. മുസ്തഫ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1982, 1987,1991,2001 എന്നീ വർഷങ്ങളിൽ കുന്നത്തുനാട് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991-95 മന്ത്രി സഭയിൽ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിയായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K