21 April, 2026 12:53:12 AM


കളരിപ്പയറ്റ് പരിശീലകനും മർമ്മചികിത്സകനുമായ ബിജു മുരളീധര ഗുരുക്കൾ അന്തരിച്ചു



ഏറ്റുമാനൂർ : ചെറുവാണ്ടൂർ ശ്രീപതി സി.വി.എൻ. കളരി സ്ഥാപകൻ പരേതനായ കെ.ജി മുരളീധരഗുരുക്കളുടെ മകനും മർമ്മചികിത്സകനും കളരിപ്പയറ്റ് പരിശീലകനുമായ ബിജു മുരളിധര ഗുരുക്കൾ (50) അന്തരിച്ചു. ഇൻ്റർ യൂണിവേഴ്സിറ്റി റെസലിംഗ് ചാമ്പ്യൻ, എം.ജി യൂണിവേഴ്സിറ്റി യോഗാ ചാമ്പ്യൻ, സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കോട്ടയം ജില്ല കളരിപ്പ അസോസിയേഷൻ ജോയിൻ സെക്രട്ടറിയയി സേവന മനുഷ്ടിച്ചു. ഇന്ത്യൻ പെൻസിങ് ടീം അംഗമായിരുന്നു. ഫ്രാൻസ് നെതര്‍ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ കളരിപ്പയറ്റ് പ്രദർശനവും വർഷോപ്പുകളും നടത്തിയിട്ടുണ്ട്. ഭാര്യ: അശ്വതി, മകൾ: ശ്രീലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച 3 മണിക്ക് വീട്ടുവളപ്പിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K