04 January, 2024 12:03:44 PM
ഏഴാച്ചേരിയിൽ പെരുന്തേനീച്ച ആക്രമണം; നിരവധി പേര്‍ക്ക് കുത്തേറ്റു

പാലാ: ഏഴാച്ചേരിയിൽ പെരുന്തേനീച്ച ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അന്യ സംസ്ഥാന തൊഴിലാളിയും ഉണ്ട്. രണ്ടു മൂന്നു ദിവസമായി പെരുന്തേനീച്ച ആക്രമണം തുടങ്ങിയിട്ട്. എന്നാല്‍ കൂട് എവിടെയെന്നു കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ലായിരുന്നു. ഇപ്പോള്‍ നാട്ടുകാര്‍ കൂട് കണ്ടെത്തി. ഏഴാച്ചേരി ബാങ്ക് ജംഗ്ഷനും ചിറ്റേട്ട് ഗവ. എന്‍.എസ്.എസ്. എല്‍.പി. സ്‌കൂളിനും ഇടയിലാണ് പെരുംതേനിച്ചകളുടെ കൂട്.
പെരുന്തേനീച്ചകളുടെ ആക്രമണം തുടരുന്നതിനാൽ അടുത്തുള്ള ചിറ്റേട്ട് ഗവ. എല്‍.പി. സ്‌കൂളിന് അവധി കൊടുത്തു. പി ടി എ പ്രസിഡന്‍റും ഗാന്ധിപുരം വാർഡ് മെമ്പറുമായ ശാന്താറാം, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സണ്ണി പോരുന്നക്കോട്ട് തുടങ്ങിയവർ സ്‌കൂൾ അധികൃതരുമായി ചർച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സ്‌കൂളിന് അധികൃതർ അവധി നൽകിയത് .
പരുന്തോ കാക്കയോ തേനീച്ച കൂട് ആക്രമിച്ചതാകാം തേനീച്ചകൾ ആക്രമാസക്തരാകുന്നതെന്നാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്.അതേസമയം പെരുന്തേനീച്ച ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിച്ചു.