03 January, 2024 09:22:14 PM


ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ പതിനേഴാമത് ബിരുദദാന ചടങ്ങ് ശനിയാഴ്ച



കൊച്ചി : ദേശീയ നിയമ സർവകലാശാലയായ കളമശ്ശേരിയിലെ നുവാൽസിൽ പതിനേഴാമത് ബിരുദദാന ചടങ്ങ് 2024 ജനുവരി 6 ശനിയാഴച നടക്കും. നുവാൽസ് ക്യാമ്പസ്സിൽ നടക്കുന്ന ചടങ്ങിൽ നുവാൽസ് വിസിറ്ററും സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് സുധാൻശു ധൂലിയ മുഖ്യാഥിതി ആയിരിക്കും. അദ്ദേഹം ബിരുദദാന പ്രസംഗം നടത്തുകയും മികച്ച വിദ്യാർഥികൾക്കുള്ള മെഡലുകൾ സമ്മാനിക്കുകയും ചെയ്യും.

നുവാൽസ് ചാൻസലറും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് എ ജെ ദേശായ് ബിരുദദാനം നിർവഹിക്കും. പ്രൊ ചാൻസലറും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ ആർ ബിന്ദു പ്രത്യേക പ്രഭാഷണം നടത്തും. നുവാൽസ് വൈസ് ചാൻസലർ ജസ്റ്റിസ് എസ് സിരി ജഗൻ സ്വാഗതമാശംസിക്കുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്യും . രാവിലെ 11 ന് ചടങ് ആരംഭിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K