29 December, 2023 04:27:37 PM
മംഗളം ലേഖകൻ ജോജോ ആളോത്ത് അന്തരിച്ചു

കുറവിലങ്ങാട്: മംഗളം ദിനപത്രം കുറവിലങ്ങാട് ലേഖകൻ ജോൺ ജോസഫ് (ജോജോ ആളോത്ത് 50 ) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഞായർ ഉച്ചയ്ക്ക് 1.30 ന് വീട്ടിൽ ആരംഭിച്ച് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ഫെറോന പള്ളിയിൽ. മൃതദേഹം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വീട്ടിൽ കൊണ്ടുവരും.ആളോത്ത് പരേതനായ ജോസഫിൻ്റെ മകനാണ് .ഭാര്യ ലിസി കുറവിലങ്ങാട് വേങ്ങ മറ്റത്തിൽ കുടുംബാംഗം. മക്കൾ ജിലു ജിസ് ജോൺ, അമ്മാൾ ക്ലാര ജോൺ ( ബിരുദാനന്തര വിദ്യാർത്ഥിനി സെൻ്റ് തോമസ് കോളജ് പാലാ) അലൻ ജെ ആളോത്ത് (നിയമ വിദ്യാർത്ഥി ഭാരത് മാതാ ലോ കോളജ് അലുവ) പരേതൻ കുറവിലങ്ങാട് പ്രസ് ക്ലബ് പ്രസിഡൻറ്, സി.പി.ഐ.കടുത്തുരുത്തി മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ, ഫാം വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.