20 December, 2023 06:01:55 PM
ഏകാരോഗ്യം പദ്ധതി: കൊഴുവനാലിൽ കമ്മ്യൂണിറ്റി മെന്‍റർമാർക്ക് പരിശീലനം നൽകി

പാലാ: കൊഴുവനാൽ ഗ്രാമപഞ്ചായത്തിൽ ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തേണ്ട കമ്മ്യൂണിറ്റി മെന്റർമാർക്കുളള ഏകദിന പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജ് നിർവഹിച്ചു.
മനുഷ്യന്റെ ആരോഗ്യം ചുറ്റുപാടുകളോടും മറ്റു ജീവജാലങ്ങളുടെ ആരോഗ്യവുമായും ബന്ധപ്പെട്ടതാണെന്നുള്ള തിരിച്ചറിവാണ് ഏകാരോഗ്യം പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും മൃഗങ്ങളുടെയും വൃക്ഷലതാദികളുടെയും ജീവജാലങ്ങളുടെയും ശരിയായ രീതിയിലുള്ള പരിപാലനത്തിലൂടെ മനുഷ്യരുടെ ആരോഗ്യം മെച്ചപ്പെടുത്താമെന്നും പ്രസിഡന്റ് പറഞ്ഞു.
യോഗത്തിൽ വൈസ് പ്രസിഡന്റ് ബി. രാജേഷ്, സ്ഥിരംസമിതി അധ്യക്ഷരായ രമ്യ രാജേഷ്, മാത്യു തോമസ്, സ്മിത വിനോദ്, പഞ്ചായത്തംഗങ്ങളായ ആലീസ് ജോയി, ആനീസ് കുര്യൻ, മഞ്ജു ദിലീപ്, അഡ്വ. ജി. അനീഷ്, കെ.ആർ. ഗോപി, പി.സി. ജോസഫ്, മെർലി ജെയിംസ്, ലീലാമ്മ ബിജു, മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ ജോർജ്, സി.ഡി.എസ്. ചെയർപേഴ്സൺ രമ്യാ രാജേഷ്, ജില്ലാ മെന്റർ പി. സതീഷ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിന്ദു ജോസഫ്, ഇമ്മാനുവേൽ വിൻസെന്റ്, ഡി. ബിമൽ കുമാർ, എൻ.ജി. സുജി, വി.ബി. അഭിലാഷ്, പി.ആർ.ഒ. ജയലക്ഷ്മി വിജയൻ എന്നിവർ പങ്കെടുത്തു.