19 December, 2023 05:20:35 PM


തൊഴിൽരഹിതരായ പട്ടികജാതി വിഭാഗക്കാർക്ക് ട്രെയിനിംഗ് കം എംപ്ലോയ്മെന്‍റ് സ്‌കീം



കോട്ടയം: ഐ.ടി.ഐ./ഐ.ടി.സി./എൻജിനീയറിങ്/ഡിഗ്രി/ഡിപ്ലോമ കോഴ്സുകൾ പാസായ തൊഴിൽരഹിതരായ പട്ടികജാതി വിഭാഗക്കാർക്ക് പഠിച്ച ട്രേഡുകളിൽ പ്രാവീണ്യം നേടാൻ അവസരം. പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ട്രെയിനിംഗ്-കം-എംപ്ലോയ്മെന്റ്/ അഡീഷണൽ അപ്രന്റീസ്ഷിപ്പ് സ്‌കീമിന്റെ ഒരു വർഷ പരിശീലന പദ്ധതിയിലേക്ക് ളാലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷിക്കാം. ഡിസംബർ 30 നകം അപേക്ഷ നൽകണം. 

സ്‌കീം പ്രകാരം തെരഞ്ഞെടുക്കപ്പെടണമെങ്കിൽ എൻ.സി.വി.റ്റിയുടെ ഓൾ ഇന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റ് പാസാകണം. താത്പര്യമുള്ളവർ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, മതിയായ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ ളാലം ബ്ലോക് പട്ടികജാതി വികസന ഓഫീസർക്ക് നൽകണം. വിശദവിവരം ളാലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും. ഫോൺ: 8547630067.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K