19 December, 2023 12:58:34 PM


ബൈക്കില്‍ ഗ്യാസ് ലോറിയിടിച്ചു; പാലായില്‍ അച്ഛനും മകനും ഗുരുതര പരിക്ക്



കോട്ടയം: പാലാ കടപ്പാട്ടൂര്‍ ബൈപ്പാസില്‍ ബൈക്കില്‍ ഗ്യാസ് ലോറിയിടിച്ച് അച്ഛനും മകനും ഗുരുതര പരിക്ക്. പൂഞ്ഞാര്‍ പെരുനിലം സ്വദേശികളായ കളപ്പുരയ്ക്കൽ ബെന്നിയ്ക്കും മകൻ ആൽബിനുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.30ഓടെയായിരുന്നു അപകടം. 

പാലാ പന്ത്രണ്ടാം മൈലില്‍ നിന്നും കടപ്പാട്ടൂരിലേയ്ക്ക് വരികയായിരുന്നു ലോറി.  മുരിക്കുംപുഴ കത്തീഡ്രല്‍ പള്ളി റോഡ് വഴിയെത്തി ബൈപ്പാസ് റോഡ് കുറുകെ കടന്ന് മുത്തോലിയിലേയ്ക്ക് പോകാന്‍ ശ്രമിക്കവെയാണ് ബൈക്കില്‍ ലോറി ഇടിച്ചത്. ജങ്ഷനില്‍ വച്ചാണ് അപകടമുണ്ടായത്. പ്രധാന റോഡിലൂടെ ലോറി വേഗത്തില്‍ പോവുകയായിരുന്നു. 

കത്തീഡ്രല്‍ പള്ളി റോഡില്‍നിന്ന് ബൈപ്പാസ് റോഡിലേക്ക് കയറുന്നതിനിടെയാണ് അപകടം. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ബൈക്കില്‍ പോവുകയായിരുന്ന അച്ഛനും മകനും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K