17 December, 2023 12:52:34 PM
ഈരാറ്റുപേട്ടയില്‍ പാചകവാതക ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രികന് പരിക്ക്

ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി റൂട്ടിൽ തിടനാടിന് സമീപം ചെമ്മലമറ്റം ചെങ്ങല പാലത്ത് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും ബൊലേറൊ ജീപ്പും കൂട്ടിയിടിച്ചു കാർ യാത്രികന് പരിക്കേറ്റു. വഴിയാത്രികൻ രക്ഷപ്പെട്ടത് അത്ഭുതകരമായി.
ഗുരുതര പരുക്കേറ്റ പൊൻകുന്നം സ്വദേശി കലാധരനെ ( 52 ) ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ 6.35 ഓടെ ആയിരുന്നു അപകടം. വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം തെറ്റി സമീപത്തു കൂടി നടന്ന് പോകുകയായിരുന്ന യാത്രക്കാരനോട് തൊട്ടു ചേർന്നാണ് ലോറി കടന്നു പോയത്. കാറിലെ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് നിഗമനം. കാർ പരിപൂർണമായും തകർന്നു.
ലോറിയുടെ രണ്ട് ടയറുകൾ വാഹനത്തിൽ നിന്നും വേർപ്പെട്ടു മാറിയിട്ടുണ്ട്.