13 December, 2023 11:58:20 AM
ലക്ഷദ്വീപിൽ മലയാളം മീഡിയം ഒഴിവാക്കി; ഇനി സിബിഎസ്ഇ സ്കൂളുകള്‍ മാത്രം
കൊച്ചി: ലക്ഷദ്വീപിൽ മലയാളം മീഡിയം ഒഴിവാക്കി. കേരളത്തിന്‍റെ എസ് സി ഇ ആര്‍ ടി സിലബസിന് പകരം സി ബി എസ് ഇ സിലബസ് നടപ്പാക്കും. അടുത്ത അധ്യയന വർഷം മുതൽ സി ബി എസ് ഇ സിലബസിലേക്ക് മാറാനാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകിയത്.
മലയാളം കരിക്കുലത്തിൽ പഠിപ്പിക്കുന്ന സ്കൂളുകൾക്കാണ് നിർദ്ദേശം. ഒന്നാം ക്ലാസ് മുതൽ പ്രവേശനം ഇനി സി ബി എസ് ഇ പ്രകാരമായിരിക്കുമെന്നാണ് ഉത്തരവിലുളളത്. അതേസമയം നിലവിൽ 9,10 ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നവരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് മലയാളം മീഡിയം തുടരാം. വിദ്യാഭ്യാസ നിലവാരം ഉയർത്താനാണ് നടപടിയെന്നാണ് ഉത്തരവിലെ വിശദീകരണം.