12 December, 2023 02:30:29 PM
ചെത്തു തൊഴിലാളി പെൻഷൻ ഗുണഭോക്താക്കൾ ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം
കോട്ടയം : ഈ മാസം വരെ പെൻഷൻ അനുവദിക്കപ്പെട്ട ചെത്തു തൊഴിലാളി പെൻഷൻ ഗുണഭോക്താക്കൾ ജനുവരി ഒന്നുമുതൽ ഫെബ്രുവരി 29 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ടതാണ്.ഇതിൽ പരാജയപ്പെടുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. കുടുംബ /സാന്ത്വന പെൻഷൻ ഗുണഭോക്താക്കളിൽ 60 വയസു പൂർത്തിയാകാത്തവർ പുനർവിവാഹിതർ അല്ല എന്ന സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണെന്ന് ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു.