06 December, 2023 12:00:17 PM
പാലായിലെ 'സുന്ദരി മാതാവിന്‍റെ' അനുഗ്രഹം തേടി സുരേഷ് ഗോപിയും ഭാര്യ രാധികയും
പാലാ: കുരിശുപള്ളിയിലെ `സുന്ദരി മാതാവിന്‍റെ' അനുഗ്രഹം തേടി സുരേഷ് ഗോപിയും ഭാര്യ രാധികയും. ഇന്നലെ രാത്രി ഏഴേകാലോടെയാണ് പള്ളിയില്‍ എത്തിയത്. പാലായില്‍ വരുമ്പോഴെല്ലാം മാതാവിനു മുന്നില്‍ മെഴുകുതിരി കത്തിച്ചേ മടങ്ങാറുള്ളൂ. തിരുനാളിന് എത്തുന്നത് ആദ്യമായാണ്.
സുഹൃത്ത് ബിജു പുളിക്കക്കണ്ടവും ഒപ്പമുണ്ടായിരുന്നു. മുഖ്യവികാരി ജനറല്‍ മോണ്‍. ജോസഫ് തടത്തില്‍, ഫാ.ജോസ് കാക്കല്ലില്‍ എന്നിവര്‍ സ്വീകരിച്ചു. അമലോത്ഭവ ജൂബിലി തിരുനാള്‍ ആഘോഷവേളയായതിനാല്‍ നേര്‍ച്ച കാഴ്ച സമര്‍പ്പിച്ച് മകള്‍ക്കായി പ്രാര്‍ത്ഥിക്കുകയായിരുന്നു ഇരുവരും. ജനുവരി 17ന് ഗുരുവായൂരിലാണ് മകളുടെ താലികെട്ട്.