05 December, 2023 06:26:17 PM


സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം: അഭിമുഖം 8ന്



പാലക്കാട്: ഗവ പോളിടെക്‌നിക് കോളെജിലെ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ത്രൂ പോളിടെക്‌നിക് പദ്ധതിയുടെ കീഴില്‍ നാല് മാസത്തെ സൗജന്യ മെഷീന്‍ എംബ്രോയ്ഡറി & ഗാര്‍മെന്റ് മേക്കിങ്, പഴം പച്ചക്കറി സംസ്‌കരണം, വെല്‍ഡിങ് & ഫാബ്രിക്കേഷന്‍ കോഴ്‌സുകളിലേക്കും കാരാറടിസ്ഥാനത്തില്‍ എസ്.എസ്.എല്‍.സി യോഗ്യതയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. 

വാര്‍ഷിക വരുമാനം കുറഞ്ഞവര്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കും മുന്‍ഗണന. താത്പര്യമുള്ളവര്‍ ഡിസംബര്‍ എട്ടിന് രാവിലെ 10.30 ന് പോളിടെക്‌നിക്കിലെ സി.ഡി.ടി.പി ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9495668597, 7025187810.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K