02 December, 2023 02:55:08 PM
പാലായില്‍ ശബരിമല തീർഥാടകരുടെ കാറും ഓട്ടോയും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്
പാലാ: രാമപുരം റോഡിൽ മുണ്ടുപാലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. തീർത്ഥാടനത്തിനു ശേഷം മടങ്ങിയ കോതമംഗലം സ്വദേശികളായ അയ്യപ്പന്മാർ സഞ്ചരിച്ച ഇന്നോവ കാറും ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.
പോലീസും,ഫയർഫോഴ്സ് എത്തി ഓട്ടോറിക്ഷ വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ ഉടൻതന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. കാറിൽ രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് സഞ്ചരിച്ചതെന്ന് പറയപ്പെടുന്നു.