02 December, 2023 01:54:06 PM
കനത്ത മഴ: ഇടിമിന്നലിൽ പാലാ വള്ളിച്ചിറ പൈങ്ങുളം സെന്‍റ് മേരീസ് പള്ളിയുടെ മുഖവാരം തകർന്നു
പാലാ: കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലിൽ പാലാ വള്ളിച്ചിറ പൈങ്ങുളം സെൻറ് മേരീസ് പള്ളിയുടെ മുഖവാരം തകർന്നു. ഇന്നലെ വൈകിട്ട് ശക്തമായ മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് പള്ളിയുടെ മുഖവാരം തകർന്നത്. മുഖവാരം കരിങ്കല്ലുപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
പളളിയുടെ മുഖവാരത്ത് മുകളിൽ ഉണ്ടായിരുന്ന കുരിശ് മിന്നലിൽ തകർന്ന് വീണ് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മേൽക്കൂരയിലെ ഓടുകൾ പൊട്ടിയതിനൊപ്പം ,വൈദ്യുത സംവിധാനങ്ങൾക്ക് തകരാറും സംഭവിച്ചിട്ടുണ്ട്.
അതിതീവ്ര മഴയാണ് വള്ളിച്ചിറ മേഖലയിൽ ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ദേവലയ ചടങ്ങുകൾക് മാറ്റമുണ്ടാവുകയില്ലന്ന് പള്ളി അധികൃതർ അറിയിച്ചു.