29 November, 2023 11:13:00 AM
കിടങ്ങൂരിലെ ചെക്ഡാമിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
പാലാ: കിടങ്ങൂരിൽ മീനച്ചിലാറ്റിൽ കുളിച്ചു കൊണ്ടിരുന്നപ്പോൾ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെടുത്തു. പാമ്പാടി വെളളൂര്‍ മുതിരക്കുവന്നേല്‍ റോയിയുടെ മകന്‍ ജെസ്വിന്‍ റോയി(21) ആണ് മരിച്ചത്. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ ഫയർ ഫോഴ്‌സിന്‍റെ സ്‌കൂബാ സംഘമാണ് മൃതദേഹം കണ്ടെത്തിയത്.
ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെയാണ് അപകടം എന്ന് നാട്ടുകാർ പറഞ്ഞു. ചെക്ക് ഡാമിന് കുറകെ നീന്തുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. മൃതദേഹം പാലാ താലൂക്ക് ആശുപത്രിലേക്ക് മാറ്റി. രാവിലെ ജനപ്രതിനിധികളും, മറ്റുഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദര്‍ശിച്ചു.