16 October, 2023 04:12:53 PM
കളമശ്ശേരി നുവാൽസിൽ പി ജി ഡിപ്ലോമ പ്രവേശനം
കൊച്ചി: ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ മെഡിക്കൽ ലോ ആൻഡ് എത്തിക്സ്, സൈബർ ലോ , ഇൻഷുറൻസ് ലോ, ബാങ്കിംഗ് ലോ , എഡുക്കേഷൻ ലോസ് ആൻഡ് മാനേജമെൻ്റ് എന്നീ പി ജി ഡിപ്ലോമാ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ ഏകവർഷ കോഴ്സിൽ അവധി ദിവസങ്ങളിലാണ് ക്ലാസ്സുകൾ. ബിരുദധാരികൾക്ക് അപേക്ഷിക്കാം . അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ഒക്ടോബർ 20. വിശദ വിവരങ്ങളും അപേക്ഷയുടെ മാതൃകയും നുവാൽസ് സൈറ്റിൽ ഉണ്ട്. www.nuals.ac.in കാണുക.