13 October, 2023 11:00:50 AM


പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി. ശോഭീന്ദ്രന്‍ അന്തരിച്ചു



കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന പ്രൊഫ. ടി. ശോഭീന്ദ്രന്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
 
ദീര്‍ഘകാലം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ഇക്കണോമിക്‌സ് വിഭാഗം അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സഹയാത്രി പുരസ്‌കാരം, ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര പുരസ്‌ക്കാരം എന്നിവ കരസ്ഥാമാക്കിയിട്ടുണ്ട്.

അമ്മ അറിയാന്‍, ഷട്ടര്‍ എന്നീ സിനിമകളില്‍ വേഷമിട്ടു. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ജോണിനൊപ്പം എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. പൊതു ദര്‍ശനം ഉച്ചതിരിഞ്ഞ് വൈകുന്നേരം 3 മണി മുതല്‍ 5 മണി വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. സംസ്‌ക്കാരം വൈകുന്നേരം പുതിയ പാലം വൈദ്യുതി ശ്മശാനത്തില്‍ നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K