02 October, 2023 03:46:48 PM
കനത്ത മഴ; കോട്ടയം ജില്ലയിൽ ഖനന പ്രവർത്തനത്തിന് നിരോധനം
കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങൾക്കും ഒക്ടോബർ അഞ്ചു വരെ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. മലയോര മേഖലയിലേയ്ക്കുള്ള രാത്രികാല യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തി.