15 September, 2026 01:21:59 PM


പച്ചക്കറിക്ക് വില കൂടുതലാണെന്ന് ആരോപിച്ച് കടയിൽ കയറി യുവാക്കളുടെ പരാക്രമണം



മണർകാട്: കോട്ടയത്ത് പച്ചക്കറിക്ക് വില കൂടുതലാണെന്ന് ആരോപിച്ച് മദ്യലഹരിയില്‍ കടയിൽ കയറി യുവാക്കളുടെ അതിക്രമം. മണർകാട് കവലയിലെ കടയിലാണ് യുവാക്കൾ അക്രമം നടത്തിയത്. സംഭവത്തിൽ മണർകാട് സ്വദേശികളായ വിഷ്ണു, ബിബിൻ, ശരത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരും മറ്റു കടകളിൽ ഉണ്ടായിരുന്നവരും ചേര്‍ന്നാണ് യുവാക്കളെ കീഴ്പ്പെടുത്തി പൊലിസില്‍ ഏല്‍പ്പിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303