31 August, 2026 12:15:32 PM
പള്ളിക്കത്തോട്ടില്‍ വീട് കുത്തി തുറന്ന് 23 പവൻ സ്വർണം മോഷ്ടിച്ചു

കോട്ടയം : കോട്ടയം പള്ളിക്കത്തോട് പൂവത്തിളപ്പിൽ വീട്ടിൽ വൻ മോഷണം. വീട്ടിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണം കവർന്നു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടുകാർ എയർപോർട്ടിലും ആശുപത്രിയിലുമായിരുന്നു. മുൻവശത്തെ വാതിൽ തകർത്താണ് കയറിയത്. വീടിനകത്ത് അലമാര തകര്‍ത്താണ് സ്വർണ്ണം കവർന്നത്. വീടിനുള്ളിൽ ചെപ്പിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണം നഷ്ടപ്പെട്ടില്ല.





