19 August, 2026 12:02:06 PM


മായാ രാഹുൽ പാലാ നഗരസഭ അധ്യക്ഷയായി തിരഞെടുക്കപ്പെട്ടു



കോട്ടയം: മായാ രാഹുൽ പാലാ നഗരസഭ അധ്യക്ഷയായി തിരഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് പിന്തുണയോടെയാണ് മായ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് എത്തുന്നത്. 16 വോട്ടുകളാണ് സ്വതന്ത്ര കൗണ്‍സിലറായ മായയ്ക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി റിയ ചീരാന്‍ങ്കുഴിക്ക് 10 വോട്ടുകളാണ് ലഭിച്ചത്. വിമത കൗണ്‍സിലറായ ലിസിക്കുട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിയാ ചീരാന്‍ങ്കുഴിക്കാണ് വോട്ട് രേഖപ്പെടുത്തിയത്.

കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ചയാളാണ് മായ രാഹുല്‍. 12 എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെയും 3 കോണ്‍ഗ്രസ് വിമതരുടെയും സ്വന്തം വോട്ടും നേടിയാണ് മായ ചെയര്‍പേഴ്‌സണ്‍ ആയിരിക്കുന്നത്. നന്മയുടെ വിജയമെന്നാണ് വിജയത്തിന് പിന്നാലെ മായ പ്രതികരിച്ചത്. മായ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

പാലായില്‍ അവിശ്വാസം പാസായതിന് പിന്നാലെ ചെയര്‍പേഴ്സണായിരുന്ന ദിയ ബിനു പുളിക്കകണ്ടത്തിന്റെ സ്ഥാനം തെറിച്ചിരുന്നു. ഇതാണ് പുതിയ ചെയര്‍പേഴ്‌സണായുള്ള തെരഞ്ഞെടുപ്പിന് വഴിവെച്ചത്. യുഡിഎഫ് ഭരണത്തിലുണ്ടായിരുന്ന പാലായില്‍ ഇടതുപക്ഷമാണ് അവിശ്വാസം കൊണ്ടുവന്നത്. അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K