14 August, 2026 10:30:24 AM
കോട്ടയം മെഡിക്കൽ കോളജ് മുൻ സുപ്രണ്ട് ഡോ. ടി കെ ജയകുമാറിന് ഹൃദയാഘാതം

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് മുൻ സുപ്രണ്ടും പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായ ഡോ. ടി കെ ജയകുമാറിന് ഹൃദയാഘാതം. ഇന്നലെ രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് ഡോ. ടി കെ ജയകുമാറിന് ഹൃദയാഘാതമുണ്ടായത്. മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിൽസയ്ക്ക് ശേഷം ജയകുമാറിനെ വിദഗ്ദ ചികിത്സക്കായി എറണാകുളം ലിസി ആശുപത്രിയിലേക്ക് മാറ്റി. ഹൃദയത്തിലേക്കുള്ള രക്തക്കുഴലിൽ തടസ്സമുള്ളതിനാൽ ബൈപ്പാസ് ശസ്ത്രക്രിയ വേണം. കോട്ടയത്ത് അത് ചെയ്യാമായിരുന്നുവെങ്കിലും അദ്ദേഹം സഹപ്രവർത്തകർക്ക് സമ്മർദം ഒഴിവാക്കാൻ എറണാകുളത്തെ ലിസി ആശുപത്രിയിലേക്ക് പോയി.





