02 September, 2026 09:13:47 AM
കുമാരനെല്ലൂരിൽ നിന്നും പിക്കപ്പ് വാന്‍ മോഷ്ടിച്ചു; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

കോട്ടയം: കുമാരനെല്ലൂരിൽ നിന്നും പിക്കപ്പ് വാഹനം മോഷ്ടിച്ചു കൊണ്ടു പോയ കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ആദിൽ,S/O അബ്ദുല്ലത്തീഫ്, ചന്ത്രോട് വടകര, തിരുവള്ളൂർ വില്ലേജ് ,കോഴിക്കോട് എന്നയാളെ ഗാന്ധിനഗർ പോലീസ് അറസ്റ് ചെയ്തു . മോഷ്ട്ടിച്ച് കൊണ്ടുപോയ പിക്ക് അപ്പ് വാഹനം വീണ്ടെടുത്ത് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി - II മുമ്പാകെ ഹാജരാക്കി പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ എറണാകുളം കാക്കനാട് ബോർസ്റ്റൾ സ്‌കൂളിൽ പാർപ്പിച്ചിട്ടുള്ളതാണ് അന്വേഷണ സംഘത്തിൽ അന്വേഷണത്തിൽ ഗാന്ധിനഗർ എസ്എച്ച്ഒ ജേർലിൻ വി സ്‌കറിയയുടെ നേതൃത്വത്തിൽ ഗാന്ധിനഗർ എസ്ഐ ജയപ്രകാശ് എന്‍, എസ്ഐ ശരണ്യ, സിപിഒ മാരായ രഞ്ജിത്ത് , സുനു ഗോപി, അനൂപ് പിടി, സജിത്ത് എസ് എന്നിവർ പങ്കെടുത്തു.





