20 August, 2026 08:22:30 PM
കോട്ടയത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

കോട്ടയം: കോട്ടയത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂര്‍ സ്വദേശി ആര്യയെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനെട്ടാം തീയതി ഭര്‍തൃവീട്ടിലെ നാട്ടകം സ്വദേശി ദീപക് ബാബുവുമായുള്ള വിവാഹത്തിനുശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ അമ്മയും മുത്തശ്ശിയും പീഡിപ്പിച്ചതായി യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദന പാടുകള്‍ ഉണ്ടെന്ന് കുടുംബം ആരോപിച്ചു.





