18 September, 2023 02:46:30 PM
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തിയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 4 മുതൽ മാർച്ച് 25 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മോഡൽ പരീക്ഷ ഫെബ്രുവരി 19 മുതൽ 23 വരെയും മൂല്യ നിർണയ ക്യാംപുകൾ ഏപ്രിൽ 3 മുതൽ ഏപ്രിൽ 17 വരെയും നടത്തുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഹയർസെക്കൻഡറി പരീക്ഷ മാർച്ച് 1 മുതൽ 26 വരെയായിരിക്കും. ഹയർസെക്കൻഡറി പ്രായോഗിക പരീക്ഷ ജനുവരി 22 ന് ആരംഭിക്കും. നിപ സാഹചര്യത്തിൽ പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷ മാറ്റി വച്ചു. പ്ലസ് വൺ വിഎച്ച് എസ്ഇ ഇംപ്രൂവ്മെന്‍റ് പരീക്ഷ ഒക്റ്റോബർ 9 മുതൽ 13 വരെ നടത്തും. വിജ്ഞാപനം ഒക്റ്റോബറിൽ പുറപ്പെടുവിക്കും. വിദ്യാർഥികൾക്ക് നല്ല രീതിയിൽ പഠിക്കുന്നതിനായാണ് വളരെ നേരത്തേ പരീക്ഷാ തിയതി പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.