13 September, 2023 06:56:39 PM


ഷൊര്‍ണൂര്‍ ഐ.പി.ടി & ജി.പി.ടി.സി കോളജില്‍ ഡിപ്ലോമാ കോഴ്സ്: സ്‌പോട്ട് അഡ്മിഷന്‍ 15ന്



ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ജി.പി.ടി.സി കോളെജില്‍ 2023-24 ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സിന്റെ മൂന്നാം സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 15 ന് കോളജില്‍ നടക്കും. https://polyadmission.org/-ല്‍ പ്രസിദ്ധീകരിച്ച ഡിപ്ലോമ റാങ്ക് ലിസ്റ്റില്‍ 40,000 വരെ റാങ്കുള്ള ജനറല്‍, ഈഴവ, മുസ്ലീം വിഭാഗങ്ങളിലുള്ളവരും ടി.എച്ച്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ, ഇ.ഡബ്ല്യു.എസ്, എല്‍.സി ആന്‍ഡ് എല്‍.എ, ഒ.ബി ക്രിസ്ത്യന്‍, ഒ.ബി ഹിന്ദു, ധീവര-വിശ്വകര്‍മ്മ-കുശവന്‍, ഇവയുമായി ബന്ധപ്പെട്ട സമുദായങ്ങള്‍, കുടുംബി, എസ്.സി-എസ്.ടി, ഭിന്നശേഷിയുള്ളവര്‍, അനാഥര്‍ എന്നീ വിഭാഗങ്ങളിലെ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സെപ്റ്റംബര്‍ 15 ന് രാവിലെ ഒന്‍പതിന് എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം കോളെജിലെത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.


അന്നേ ദിവസം രാവിലെ 11 ന് രജിസ്‌ട്രേഷന്‍ അവസാനിക്കും. ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ക്ക് 6745 രൂപയും(എ.ടി.എം കാര്‍ഡ്/ ഓണ്‍ലൈന്‍ മുഖേന 3995 രൂപയും ക്യാഷായി 2750 രൂപയും) ഫീസ് ആനുകൂല്യം ഉള്ളവര്‍ക്ക് 3750 രൂപയും(എ.ടി.എം കാര്‍ഡ്/ ഓണ്‍ലൈന്‍ മുഖേന 1000 രൂപയും ക്യാഷായി 2750 രൂപയും) അടക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://polyadmission.org/, 04662220450

ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി കോഴ്‌സ്


ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ജി.പി.ടി.സി കോളെജില്‍ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി കോഴ്‌സിന്റെ നാലാം സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 15 ന് നടക്കും. https://polyadmission.org/let/ ല്‍ പ്രസിദ്ധീകരിച്ച ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്ലസ്.ടു/വി.എച്ച്.എസ്.ഇ റാങ്ക് ലിസ്റ്റില്‍, ഐ.ടി.ഐ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സെപ്റ്റംബര്‍ 15 ന് രാവിലെ ഒന്‍പതിന് എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം കോളെജിലെത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അന്നേദിവസം രാവിലെ 11 ന് രജിസ്‌ട്രേഷന്‍ അവസാനിക്കും.


ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ക്ക് 16,745 രൂപയും (എ.ടി.എം കാര്‍ഡ്/ഓണ്‍ലൈന്‍ മുഖേന 13,995 രൂപയും, ക്യാഷായി 2750 രൂപയും) ഫീസ് ആനുകൂല്യം ഉള്ളവര്‍ക്ക് 13,750 രൂപയും(എ.ടി.എം കാര്‍ഡ്/ഓണ്‍ലൈന്‍ മുഖേന 11000 രൂപയും ക്യാഷായി 2750 രൂപയും) അടക്കണം. എസ്.സി/എസ്.ടി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഗവ ഫീസ് 1000 എ.ടി.എം കാര്‍ഡ്/ഓണ്‍ലൈന്‍ മുഖേന അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://polyadmission.org/let/, 04662220450.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K