13 September, 2023 11:13:38 AM


നിപ: കണ്ടെയിന്‍മെന്‍റ് സോണുകളിൽ ഓൺലൈന്‍ ക്ലാസുകൾ നടത്തും- വി. ശിവന്‍കുട്ടി



തിരുവനന്തപുരം: നിപ പശ്ചാത്തലത്തിൽ കണ്ടെയിന്‍മെന്‍റ് സോണുകളിൽ ഉൾപ്പെട്ട മുഴുവന്‍ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും വീട്ടിലിരുന്ന് അറ്റന്‍ഡ് ചെയ്യാവുന്ന തരത്തിൽ ഓൺലൈന്‍ ക്ലാസുകൾ സംഘടിപ്പാന്‍ വിദ്യാഭ്യാസമന്ത്രിയുടെ നിർദേശം. പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദേശം നൽകിയതായി മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.

സാക്ഷരതാ മിഷന്‍റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയിന്‍മെന്‍റ് സോണുകളിൽ ഉൾപ്പെട്ട സെന്‍ററുകളിലെയും പരീക്ഷാർഥികളുടേയും പരീക്ഷകൾ പിന്നീട് നടത്തുന്നതാണെന്നും എന്നാൽ മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോടും സമീപ ജില്ലകളും അതീവ ജാഗ്രതാ നിരീക്ഷണത്തിലാണ്. കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. ജില്ലയിലെ 7 ഗ്രാമപഞ്ചായത്തുകളുൾപ്പെട്ട 43 വാർഡുകൾ കണ്ടയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. കണ്ടയിന്‍മെന്‍റ് സോണുകളായ പ്രദേശങ്ങളിൽ നിന്നും അകത്തേക്കോ പുറത്തേക്കോ യാത്ര അനുവദിക്കുന്നതല്ല. ബാങ്കുകൾ, സ്കുളുകൾ, അങ്കണവാടികൾ എന്നിവയുൾപ്പടെയുള്ളവ അടച്ചിടാന്‍ നിർദേശം നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K