18 August, 2023 09:55:09 PM
സംവേദനക്ഷമത ഉണർത്തുന്ന വിദ്യാഭ്യാസം അനിവാര്യം- മന്ത്രി വി. എൻ. വാസവൻ
ഏറ്റുമാനൂർ : സംവേദനക്ഷമതയും സർഗശേഷിയും സമന്വയിപ്പിക്കുന്ന കോഴ്സ്കളും, പാഠ്യക്രമവും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. വി. എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂർ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസിന്റെ പുതിയ ക്യാംപസ് ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര നിലവാരമുള്ള തൊഴിൽ - സംരംഭകത്വ കോഴ്സുകൾ ശ്രീമതി. ലൗലി ജോർജ് (നഗരസഭാ അദ്ധ്യക്ഷ) ഉത്‌ഘാടനം ചെയ്തു.