12 August, 2023 01:59:03 PM


കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിലെ വിദ്യാർഥികളെ പഠിപ്പിക്കും; വി. ശിവൻകുട്ടി



തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിലെ വിദ്യാർഥികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.കേരളത്തില കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങൾ ഉൾപ്പെടുത്തിയ പാഠ പുസതകം ഓണാവധിക്കു ശേഷം സ്കൂളിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ വധം സംബന്ധിച്ച കാര്യങ്ങൾ, ഗുജറാത്ത് കലാപം, ജവഹർലാൽ നെഹ്റുവിന്‍റെ ഭരണകാലത്തെ കാര്യങ്ങൾ സംബന്ധിച്ചും കുറേ വിഷയങ്ങൾ പാഠ പുസ്തകത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കേരളത്തിലെ കരിക്കുലം കമ്മിറി ചർച്ച ചെയ്തു. ഈ കമ്മിറ്റി ഒരു സബ് കമ്മിറ്റി രൂപികരിച്ചു. ഒഴിവാക്കപ്പെട്ട പാഠ ഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കണമെന്ന തീരുമാനമുണ്ടായി. ഇതു ഉൾക്കൊള്ളിച്ച് പുതിയ പാഠഭാഗങ്ങൾ തയാറാക്കി കഴിഞ്ഞു. ഓണാവധി കഴിഞ്ഞാൽ ഇത് കുട്ടികളുടെ കയ്യിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോവുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K