08 August, 2023 05:08:15 PM
ബിഎ എൽഎൽബി, എൽഎൽഎം: കൊച്ചി നുവാൽസിൽ സ്പോട്ട് അഡ്മിഷൻ 11ന്
കൊച്ചി: കളമശ്ശേരി നുവാൽസിൽ ബി എ എൽ എൽ ബി , എൽ എൽ എം കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ആഗസ്റ്റ് 11 ന് രാവിലെ 10 മുതൽ 12 വരെ സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. നുവാൽസ് ജൂൺ 27 പ്രസിദ്ധപ്പെടുത്തിയ പ്രൊവിഷണൽ ലിസ്റ്റിൽ നിന്നായിരിക്കും പ്രവേശനം . വിശദവിവരങ്ങൾ നുവാൽസ് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. തല്പരരായവർ യോഗ്യതാപത്രവും ആവശ്യം വേണ്ട രേഖകളുടെ അസ്സൽ പതിപ്പും ചേരുമ്പോൾ അടക്കേണ്ട ഫീസും മറ്റും കരുതിയിരിക്കണം .