02 August, 2023 04:20:47 PM
ലോക മനുഷ്യാവകാശ മൂട്ട് കോർട്ട് മത്സരത്തിൽ കൊച്ചി നുവാൽസിനു ഒന്നാം സ്ഥാനം
കൊച്ചി: ജനീവയിലെ യു എന്നിന്‍റെ യൂറോപ്യൻ ആസ്ഥാനത്തു നടന്ന ലോക മനുഷ്യാവകാശ മൂട്ട് കോർട്ട് മത്സരത്തിൽ ദേശീയ നിയമ സർവകലാശാലയായ കളമശ്ശേരി നുവാൽസിലെ രണ്ടു പേരുള്ള ടീം ഒന്നാം സ്ഥാനം നേടി. പതിനഞ്ചാമത് നെൽസൺ മണ്ടേല മൂട്ട് കോർട്ട് മത്സരത്തിൽ വിജയികളായതു നുവാൽസിലെ അവസാന വർഷ വിദ്യാർഥിനിയായ അഖില വിജയനും നാലാം വർഷ വിദ്യാർഥിനിയായ ഐശ്വര്യ ശ്രീധറും അടങ്ങുന്ന ടീമാണ്.
ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഒരു ടീം ഈ മൂട്ട് കോർട്ട് മത്സരത്തിൽ വിജയികളാകുന്നത് . ജൂലൈ 17 മുതൽ 21 വരെയായിരുന്നു അവസാന റൗണ്ട് മത്സരം. 19 രാജ്യങ്ങളിലെ 24 ടീമുകൾ ക്വാളിഫൈ ചെയ്ത മത്സരത്തിൽ ക്വാർട്ടർ ഫൈനലിലേക്ക് എട്ടു ടീമുകളാണ് യോഗ്യത നേടിയത് . വിജയികൾക്ക് അന്താരാഷ്‌ട്ര ക്രിമിനൽ കോടതി ജഡ്ജി മരിയ മിയാട്ട സാംബ സമ്മാനങ്ങൾ വിതരണം ചെയ്തു.