29 July, 2023 04:54:17 PM


എം.ടെക് പോളിമർ സയൻസ് ആന്‍റ് എൻജിനീയറിംഗ് പ്രോഗ്രാമിൽ സീറ്റുകൾ ഒഴിവുണ്ട്



കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇൻറർനാഷണൽ ആന്‍റ്  ഇന്‍റർ  യൂണിവേഴ്‌സിറ്റി സെന്‍റർ ഫോർ നാനോ സയൻസ് ആന്‍റ്  നാനോ ടെക്‌നോളജിയിൽ (ഐ.ഐ.യു.സി.എൻ.എൻ) എം.ടെക് പോളിമർ സയൻസ് ആന്‍റ്  എൻജിനീയറിംഗ് പ്രോഗ്രാമിൽ എസ്.സി, എസ്.ടി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.  

യോഗ്യരായ വിദ്യാർഥികൾ അസ്സൽ രേഖകളുമായി ഓഗസ്റ്റ് ഒന്നിന് രാവിലെ 10.30ന് കൺവർജൻസ് അക്കാദമിയ കോംപ്ലക്‌സിലെ ഐ.ഐ.യു.സി.എൻ.എൻ ഓഫീസിൽ(റൂം നമ്പർ 302) നേരിട്ട് എത്തണം.  വിശദ വിവരങ്ങൾ വെബ് സൈറ്റിൽ (www.mgu.ac.in). ഫോൺ: 9497812510, 9400552374



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K