29 July, 2023 04:39:43 PM
സർക്കാർ സ്‌കോളർഷിപ്പോടെ എം.ജി.സർവകലാശാലയിൽ നൈപുണ്യ വികസന കോഴ്‌സുകൾ
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയുടെ കീഴിലുള്ള ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാം നടത്തുന്ന ആറുമാസത്തെ നൈപുണ്യ വികസന കോഴ്‌സുകൾ സംസ്ഥാന സർക്കാരിൻറെ സ്‌കോളർഷിപ്പോടെ പഠിക്കാൻ അവസരം.
സർട്ടിഫിക്കറ്റ് ഇൻ ഇൻറർനെറ്റ് പ്രോഗ്രാമിംഗ് ആൻറ് വെബ് ടെക്‌നോളജീസ്, സർട്ടിഫിക്കറ്റ് ഇൻ ബിസിനസ്സ് ഡാറ്റ് അനാലിസിസ് യൂസിംഗ് ടാലി ആൻറ് എം.എസ് എക്‌സെൽ കോഴ്‌സുകളിലേക്ക് പ്ലസ് ടുവോ ബിരുദമോ കഴിഞ്ഞവർക്ക് അപേക്ഷിക്കാം.
ബിരുദ യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് ഇൻ ഇൻസ്ട്രുമെൻറൽ മെതേഡ് ഓഫ് കെമിക്കൽ അനാലിസിസ്, പോസ്റ്റ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് ഇൻ ഫുഡ് അനാലിസിസ് ആൻറ് ക്വാളിറ്റി കൺട്രോൾ എന്നീ കോഴ്‌സുകളുമുണ്ട്.
പട്ടികജാതി, പട്ടിക വർഗ വിദ്യാർഥികൾ, മത്സ്യത്തൊഴിലാളി കുടുംബങ്ങങ്ങളിൽനിന്നുള്ളവർ,ട്രാൻസ് ജെൻഡലർ വിദ്യാർഥികൾ, ബി.പി.എൽ. കുടുംബങ്ങളിൽനിന്നും ഏക രക്ഷിതാവു മാത്രമുള്ള കുടുംബങ്ങളിൽനിന്നുമുള്ള വനിതകൾ, ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർ എന്നിവർക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക. കോഴ്‌സ് ഫീസിൻറെ 70 ശതമാനം അല്ലെങ്കിൽ 20000 രൂപയാണ് സ്‌കോളർഷിപ്പായി ലഭിക്കുക.
താല്പര്യമുള്ളവർക്ക് dasp.mgu.ac.in എന്ന വെബസൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. ഫോൺ: 8078786798.