10 July, 2023 06:19:40 PM
പാലപ്പുറം ഗവ. ഐ.ടി.ഐ യില്‍ പ്രവേശനം: അപേക്ഷ 27 വരെ
പാലക്കാട്: പട്ടികജാതി വികസന വകുപ്പിന്‍റെ കീഴിലുള്ള പാലപ്പുറം ഗവ ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള ഏകവത്സര നോണ്‍ മെട്രിക് കോഴ്‌സായ വുഡ് വര്‍ക്ക് ടെക്‌നിഷ്യന്‍ ട്രേഡ് പ്രവേശനത്തിന് അപേക്ഷിക്കാം. ആകെ സീറ്റുകളുടെ 80 ശതമാനം പട്ടികജാതി, 10 ശതമാനം പട്ടിക വര്‍ഗ്ഗം, 10 ശതമാനം മറ്റ് വിഭാഗം അപേക്ഷകര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷകര്‍ക്ക് 14 വയസ് തികഞ്ഞിരിക്കണം. പ്രവേശനം നേടുന്നവര്‍ക്ക് സൗജന്യ പരിശീലനത്തോടൊപ്പം പാഠപുസ്തകങ്ങള്‍, ഉച്ചഭക്ഷണം, പോഷകാഹാരം, യൂണിഫോം അലവന്‍സ് (900 രൂപ), സ്റ്റഡി ടൂര്‍ അലവന്‍സ് (3000 രൂപ) എന്നിവ ലഭിക്കും. എസ്.സി, എസ്.ടി, മറ്റര്‍ഹ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലംപ്‌സം ഗ്രാന്റ് 1000 രൂപ, പ്രതിമാസം രൂപ 800 രൂപ വീതം സ്‌റ്റൈപ്പന്റ് എന്നിവ കൂടി ലഭിക്കും. www.scdd.kerala.gov.in ലുള്ള ഐ.ടി.ഐ അഡ്മിഷന്‍ 2023 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി ജൂലൈ 27 വരെ അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04662247124, 9747313450, 9447360230, 7994574491.