06 July, 2023 07:35:28 PM
ബി.എഡ് ഏകജാലകം, പി.ജി പ്രവേശനം; രണ്ടാം അലോട്‌മെന്‍റ് പ്രസിദ്ധീകരിച്ചു
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ബി.എഡ് ഏകജാലകം: രണ്ടാം അലോട്‌മെന്‍റും പി.ജി പ്രവേശനത്തിനായുളള കമ്യൂണിറ്റി മെരിറ്റ് രണ്ടാം അലോട്‌മെന്‍റും പ്രസിദ്ധീകരിച്ചു.
ബി.എഡ് ഏകജാലകം: രണ്ടാം അലോട്‌മെന്‍റ് പ്രസിദ്ധീകരിച്ചു.
എം ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജുകളിലെ ബി.എഡ് ഏകജാലക പ്രവേശനത്തിന്‍റെ രണ്ടാം അലോട്‌മെന്‍റ് പ്രസിദ്ധീകരിച്ചു.
രണ്ടാം അലോട്‌മെന്‍റ് ലഭിച്ചവർ നിശ്ചിത സർവകലാശാലാ ഫീസ് ഓൺലൈനിൽ അടച്ച് പ്രവേശനം ഓൺലൈനിൽതന്നെ ഉറപ്പാക്കണം. സ്ഥിര പ്രവേശം നേടുന്നവർ കോളേജുകളിൽ നേരിട്ട് ഹാജരായി ട്യൂഷൻ ഫീസ് അടച്ച് പ്രവേശനം നേടണം. താത്കാലിക പ്രവേശനത്തിനായി കോളജുകളിൽ നേരിട്ട് ഏത്തേണ്ടതില്ല.
സർവകലാശാലാ ഫീസ് ഓൺലൈനിൽ അടച്ച് താത്കാലിക പ്രവേശനം തിരഞ്ഞെടുക്കുമ്പോൾ കിട്ടുന്ന അലോട്‌മെന്‍റ് മെമ്മോ ജൂലൈ പത്തിനു വൈകുന്നേരം നാലിനു മുൻപ് കോളജിലേക്ക് ഇമെയിലിൽ അയച്ച് പ്രവേശനം ലഭിച്ചെന്ന് സ്ഥിരീകരിക്കണം. ഇതിന്‍റെ തെളിവായി കൺഫർമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. പ്രവേശനം സംബന്ധിച്ച പരാതികൾ സമർപ്പിക്കുന്നതിന് കൺഫർമേഷൻ സ്ലിപ്പ് വേണ്ടതുണ്ട്.
ഒന്നാം ഓപ്ഷൻ അലോട്ട് ചെയ്യപ്പെട്ടവർ സ്ഥിര പ്രവേശനം എടുക്കണം. ഇവർക്ക് താത്കാലിക പ്രവേശനത്തിന് ക്രമീകരണമില്ല. ജൂലൈ പത്തിന് വൈകുന്നേരം നാലിനു മുൻപ് സർവകലാശാലാ ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ച ശേഷം പ്രവേശനം ഉറപ്പാക്കാത്തവരുടെയും അലോട്‌മെന്‍റ് റദ്ദാകും.
ഒന്നാം അലോട്‌മെന്‍റില്‍ താത്കാലിക പ്രവേശനം എടുത്തവർക്ക് രണ്ടാം അലോട്‌മെന്‍റിലും അതേ സ്ഥിതിയാണെങ്കിൽ കോളജിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല. ഒന്നാം അലോട്‌മെന്‍റില്‍ താത്കാലിക പ്രവേശനം എടുത്തവർക്ക് രണ്ടാം അലോട്‌മെന്‍റില്‍ മറ്റൊരു പ്രോഗ്രാമിലേക്കോ കോളജിലേക്കോ ഹയർ ഓപ്ഷൻ വഴി അലോട്‌മെന്‍റ് ലഭിച്ചിൽ മോഡ് ഓഫ് അഡ്മിഷൻ സെലക്ട് ചെയ്ത് പ്രസ്തുത കോളജിൽ ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കണം.
പി.ജി പ്രവേശനം; കമ്യൂണിറ്റി മെരിറ്റ് രണ്ടാം അലോട്‌മെന്‍റ് പ്രസിദ്ധീകരിച്ചു
മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനത്തിന്‍റെ കമ്യൂണിറ്റി മെരിറ്റ് ക്വാട്ടയിലെ രണ്ടാം അലോട്‌മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്‌മെന്‍റ് ലഭിച്ചവർ ജൂലൈ പത്തിനു വൈകുന്നേരം നാലിനു മുൻപ് പ്രവേശനം നേടണം.
ബിരുദ ഏകജാലകം; പ്രവേശനം ഓൺലൈനിൽ ഉറപ്പാക്കാം
മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള ബിരുദ ഏകജാലക പ്രവേശനത്തിന്‍റെ മൂന്നാം അലോട്‌മെന്‍റില്‍ സ്ഥിര, താത്കാലിക പ്രവേശനങ്ങൾ ഓൺലൈനിൽ ഉറപ്പാക്കാം.ഇന്ന്(ജൂലൈ 7) വൈകുന്നരേം നാലു വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.