05 July, 2023 04:43:27 PM
ദേശീയ നിയമ സർവകലാശാലയായ കളമശ്ശേരി നുവാൽസിൽ മികച്ച പ്ലേസ്മെൻ്റ്

കൊച്ചി: ദേശീയ നിയമ സർവകലാശാലയായ കളമശ്ശേരി നുവാൽസിൽ ഈ വർഷവും പകുതിയിലേറെ പേർക്ക് കോർപറേറ്റ് സ്ഥാപനങ്ങളിൽ മികച്ച പ്ലേസ്മെൻ്റ് കിട്ടി. ശരാശരി 15 - 20 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ ഓഫർ ലെറ്റർ കൊടുത്ത കമ്പനികളിൽ എൽ ആൻഡ് ടി, ഐ സി ഐ സി ഐ ബാങ്ക്, ഏർണെസ്റ്റ് ആൻഡ് യങ് , ട്രൈലിഗൽ, ഖൈതാൻ കമ്പനി, ടി എൽ ജി എസ് കൺസടൻസി തുടങ്ങിയ സ്ഥാപനങ്ങൾ പെടുന്നു. മികച്ച അഭിഭാഷക സ്ഥാപനങ്ങളിലും കുറച്ചു പേർക്ക് ഓഫർ ലെറ്റർ കിട്ടിയിട്ടുണ്ട്. കുറച്ചു പേർ ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്നു.