03 July, 2023 05:36:52 PM
അസിസ്റ്റന്‍റ് മാനേജർ താൽക്കാലിക നിയമനം: ഓൺലൈൻ ഇന്‍റർവ്യു 10ന്

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ ബിസിനസ് ഇന്നോവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെന്‍ററും കേരള സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി നടത്തുന്ന റിസർച്ച് ഇൻക്യൂബേഷൻ പ്രോഗ്രാമിൽ അസിസ്റ്റന്‍റ് മാനേജർ - ടെക്‌നോളജി തസ്തികയിലെ ഒരൊഴിവിലേക്ക് മൂന്ന് മാസത്തേക്ക് താൽക്കാലിക നിയമനത്തിന് ഓൺലൈൻ ഇന്‍റർവ്യു നടത്തുന്നു. ജൂലൈ 10ന് രാവിലെ 11നാണ് ഇന്‍റർവ്യു .
ബി.ടെക് അല്ലെങ്കിൽ എം.ടെക് ബിരുദവും കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയുമാണ് ആണ് യോഗ്യത. കേരള സ്റ്റാർട്ടപ്പ് മിഷന്‍റെ പ്രൊജക്ടുകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 22 മുതൽ 27 വരെ. താൽപര്യമുള്ളവർ http://bit.ly/AsstMgr_Tech എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി ജൂലൈ എട്ടിനകം വിശദാംശങ്ങൾ സമർപ്പിക്കണം. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിന് വിളിക്കും. വിശദ വിവരങ്ങൾ വെബ് സൈറ്റിൽ.