02 July, 2023 06:50:56 AM
കേന്ദ്ര സര്‍ക്കാരിന്‍റെ ഒരു വര്‍ഷ കമ്പ്യുട്ടര്‍, ഫാഷന്‍ ഡിസൈനിംഗ് കോഴ്സിലേയ്ക്ക് അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാരിന്‍റെ ഒരു വര്‍ഷ കമ്പ്യുട്ടര്‍, ഫാഷന്‍ ഡിസൈനിംഗ് കോഴ്സിലേയ്ക്ക് അപേക്ഷിക്കാം.
ഇന്ത്യയിലെ ഏറ്റവും മികച്ച ഒരു വര്‍ഷ കമ്പ്യൂട്ടര്‍ കോഴ്സ് എന്നറിയപ്പെടുന്ന കേന്ദ്ര ഗവ. NCVT-യുടെ നിയന്ത്രണത്തില്‍ നടത്തപ്പെടുന്ന CO&PA (Computer Operator and Programming Assistant) കോഴ്സിലേയ്ക്കും ഫാഷന്‍ ഡിസൈനിംഗ് കോഴ്സിലേയ്ക്കും ഇപ്പോള്‍ പ്രവേശനം നേടാവുന്നതാണ്. യോഗ്യത: എസ് എസ് എല്‍ സി, പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവര്‍ക്ക് മുന്‍ഗണന.
മറ്റ് കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ നിന്ന് വ്യത്യസ്തമായി റഗുലര്‍ കോളേജുകളില്‍ നടത്തുന്ന ഫുള്‍ടൈം കോഴ്സ് പോലെ സര്‍ക്കാരിന്‍റെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ നടത്തപ്പെടുന്ന കോഴ്സാണ് CO&PA/ Fashion Designing. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗവണ്‍മെന്‍റ് അല്ലെങ്കില്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശമ്പളത്തോടെ ട്രെയിനിങ് ലഭ്യമാകുന്നതാണ്. ട്രെയിനിങ് കഴിയുമ്പോള്‍ അതിന് പ്രത്യേക സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനാല്‍ കൂടുതല്‍ ജോലി സാധ്യതയ്ക്കുള്ള അവസരവും ലഭ്യമാകുന്നു.
നാഷണല്‍ യൂത്ത് പ്രോഗ്രാമിന്‍റെ അംഗീകാരത്തോടെ നടത്തിവരുന്ന ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള Diploma in Hospital Administration, Diploma in Logistics & Supply Chain Management എന്നീ കോഴ്സുകളിലേയ്ക്ക് പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
താല്പര്യം ഉളവർ താഴെ പറയുന്ന ഗൂഗിൾ ഫോം ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്: 0481-2536667/9562430144/9447758661