16 June, 2023 08:16:49 PM
എം ജി യൂണിവേഴ്സിറ്റിയില്‍ ഡെപ്യൂട്ടി ഡയറക്ടർ കരാർ നിയമനം: അപേക്ഷ ജൂണ്‍ 21 വരെ

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ സെന്‍റർ ഫോർ ഓൺലൈൻ എഡ്യുക്കേഷനിൽ(സി.ഒ.ഇ) ഇ-ലേണിംഗ് ആന്‍റ് ടെക്‌നിക്കൽ ഡെപ്യൂട്ടി ഡയറക്ടറുടെ താത്ക്കാലിക തസ്തികയിൽ കരാർ നിയമനത്തിന് ജൂൺ 21 വരെ അപേക്ഷിക്കാം. കരാർ കാലാവധി ഒരു വർഷമാമാണ്. പ്രവർത്തന മികവിൻറെ അടിസ്ഥാനത്തിൽ മൂന്നു വർഷം വരെ ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്.
പൊതു വിഭാഗത്തിലെ ഒഴിവിൽ യു.ജി.സി ഒ.ഡി.എൽ/ഒ.എൽ റെഗുലേഷൻ 2020 പ്രകാരമുള്ള യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 60000 രൂപ. പ്രായപരിധി 2022 ജനുവരി ഒന്നിന് 65 വയസ് കവിയരുത്. വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം coe@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം.
കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.