15 June, 2023 07:10:16 PM
എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ നിന്ന് പേര് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കൂടുതൽ അക്കാദമിക് വിദഗ്ധർ

ന്യൂഡൽഹി: എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ നിന്ന് പേര് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കൂടുതൽ അക്കാദമിക് വിദഗ്ധർ. എൻസിആർടിയുടെ പാഠപുസ്തക പരിഷ്കരണത്തിൽ ആശങ്കപ്രകടിപ്പിച്ചാണ് ഇവർ പേര് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പാഠപുസ്തക വികസന സമിതിയുടെ ഭാഗമായ 33 അക്കാദമിക് വിദഗ്ധർ നിലവിലെ പാഠപുസ്തകങ്ങളിൽ നിന്ന് തങ്ങളുടെ പേരുകൾ നീക്കം ചെയ്യണമെന്ന് കൗൺസിലിനോട് ആവശ്യപ്പെട്ടു.
പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിൽനിന്ന് നേരത്തെ സമാനമായ ആവശ്യം ഉന്നയിച്ച് മുഖ്യ ഉപദേശകരായിരുന്ന സുഹാസ് പല്‍ഷികറും യോഗേന്ദ്ര യാദവും പേര് നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ അക്കാദമിക് വിദഗ്ധർ സമാനമായ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയത്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ 2005-ലെ പതിപ്പിനെ അടിസ്ഥാനമാക്കി 2006-07-ൽ തയാറാക്കിയ പുസ്തകങ്ങളുടെ പാഠപുസ്തക വികസന സമിതിയിലെ അംഗങ്ങളായ പൊളിറ്റിക്കൽ സയന്റിസ്റ്റുകളാണ് തങ്ങളുടെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻസിആർടി ഡയറക്ടർ ദിനേഷ് പ്രസാദ് സക്ലാനിക്ക് കത്ത് എഴുതിയത്.