14 June, 2023 07:55:30 PM
ഭൂരഹിത കർഷകർക്ക് മിച്ചഭൂമി പതിച്ച് കൊടുക്കല്‍: അപേക്ഷ 30 വരെ
പാലക്കാട്: പട്ടഞ്ചേരി വില്ലേജില്‍ മുരുകന്‍ എന്നയാളില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത ബ്ലോക്ക് 49 ല്‍ റീ സര്‍വെ നമ്പര്‍ 578/3, 536/3, 536/1, 536/6 എന്നിവയില്‍ ഉള്‍പ്പെട്ട 1.1277 ഏക്കര്‍ മിച്ചഭൂമി പതിച്ച് ലഭിക്കാന്‍ നാഗലശ്ശേരി വില്ലേജിലേയും സമീപ വില്ലേജുകളിലേയും ഭൂരഹിത കര്‍ഷക തൊഴിലാളികളില്‍നിന്നും യാതൊരു ഭൂമിയും വീണ്ടെടുക്കാന്‍ അവകാശമില്ലാത്ത ചെറുകിട ഭൂവുടമകള്‍ക്ക് അപേക്ഷിക്കാം. 17-ാം നമ്പര്‍ ഫോറത്തില്‍ അപേക്ഷകള്‍ ചിറ്റൂര്‍ ഭൂരേഖ തഹസില്‍ദാര്‍ക്ക് ജൂണ്‍ 30 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട താലൂക്ക്-വില്ലേജ് ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0491 2505309.