11 June, 2023 06:57:26 PM
എം.ജി ബിരുദ ഏകജാലക പ്രവേശനം;ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ നാളെ അവസാനിക്കും

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആർട്സ് ആന്‍റ് സയൻസ് കോളജുകളിലെ ത്രിവത്സര ബിരുദ കോഴ്സുകളിലും പഞ്ച വത്സര ഇന്‍റഗ്രേറ്റഡ് കോഴ്സുകളിലും ഏകജാലക പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 12 അവസാനിക്കും. https://cap.mgu.ac.in മുഖേനയാണ് അപേക്ഷ നൽകേണ്ടത്.
സാധ്യതാ അലോട്ട്‌മെന്‍റ് ജൂൺ 15നും ഒന്നാം അലോട്ട്‌മെന്‍റ് ജൂൺ 20നും പ്രസിദ്ധീകരിക്കും. ജൂലൈ പത്തിന് ഒന്നാം സെമസ്റ്റർ ക്ലാസ് ആരംഭിക്കും