09 June, 2023 06:16:58 PM


ബാങ്കുകൾ മുഖേന നടപ്പാക്കുന്ന സ്വയം തൊഴിൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു



കോട്ടയം : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതർക്ക് ബാങ്കുകൾ മുഖേന നടപ്പാക്കുന്ന സ്വയം തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ തന്നെ അപേക്ഷ സമർപ്പിക്കണം. 21 -50 പ്രായപരിധിയുള്ളവർക്ക് വ്യക്തിഗത സംരംഭത്തിനു 'കെസ്റു' പദ്ധതിയിൽ ഒരു ലക്ഷം രൂപ വരെ ബാങ്ക് വായ്പയും 20% സബ്‌സിഡിയും ലഭിക്കും. സംയുക്ത സംരംഭമായ 'ജോബ് ക്ലബ്' സ്‌കീമിൽ 21-45 പ്രായപരിധിയിലുള്ളവർക്ക് 10 ലക്ഷം രൂപ വരെ ബാങ്ക് വായ്പയും രണ്ടു ലക്ഷം വരെ സബ്‌സിഡിയും നൽകും. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2560413


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K