25 May, 2023 04:36:25 PM
കളമശ്ശേരി നുവാൽസിൽ ഗസ്റ്റ് അധ്യാപക ഒഴിവ്; അപേക്ഷകൾ ജൂൺ 8 നുള്ളിൽ

കൊച്ചി: കളമശ്ശേരി നുവാൽസിൽ ഏതാനും ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്കു അപേക്ഷ ക്ഷണിച്ചു. നിയമം (ടാക്സേഷനിൽ സ്പെഷ്യലൈസേഷനോടെ), പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, സോഷ്യോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്. നിർദിഷ്ട അപേക്ഷയുടെ രൂപവും വിശദവിവരങ്ങളും നുവാൽസ് വെബ് സൈറ്റിൽ (www.nuals.ac.in) ഉണ്ട്, പൂരിപ്പിച്ച അപേക്ഷകൾ നുവാൽസ് രജിസ്ട്രാർക്കു ജൂൺ 8 നുള്ളിൽ കിട്ടിയിരിക്കണം.




