19 May, 2023 10:42:17 AM
എസ്എസ്എൽസി പരീക്ഷാ ഫലം ഉച്ചക്ക് 3മണിക്ക്; ഇത്തവണ ഗ്രേസ് മാർക്കും
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫല പ്രഖ്യാപനം ഇന്ന്. ഉച്ചക്ക് മൂന്നുമണിയോടെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. 4 മണിയോടെ സൈറ്റുകളിൽ ഫലം ലഭ്യമായി തുടങ്ങും.
നാളെ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ച ഫലമാണ് ഒരു ദിവസം നേരത്തെ വരുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ്. 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് പരീക്ഷയെഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്.