02 May, 2023 06:35:26 PM


കൊച്ചി നുവാൽസിൽ രജിസ്ട്രാർ തസ്തികയിലേക്കു അപേക്ഷ ക്ഷണിച്ചു



കൊച്ചി: ദേശീയ നിയമ സർവകലാശായായ കളമശ്ശേരിയിലെ നുവാൽസിൽ രജിസ്ട്രാറുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനം ആയിരിക്കും. യു ജി സി സ്കെയിൽ അനുസരിച്ചായിരിക്കും ശമ്പളം. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 48 വയസ്സ്. നിയമത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും അസി പ്രൊഫസർ തസ്തികയിൽ ചുരുങ്ങിയത് 15 വർഷത്തെ പ്രവൃത്തി പരിചയം അഥവാ ഡെപ്യൂട്ടി റെജിസ്ട്രർ തസ്തികയിൽ എട്ടു വർഷത്തിൽ കുറയാത്ത ഭരണ പരിചയം ആണ് അപേക്ഷകർക്ക് വേണ്ട യോഗ്യത. 

നാല് വർഷത്തേക്ക് അഥവാ അപേക്ഷകർ 56 വയസ്സ് തികയുന്നതു വരെയായിരിക്കും നിയമനം. നിർദ്ദിഷ്ട അപേക്ഷയുടെ മാതൃകയും  വിശദവിവരങ്ങളും നുവാൽസ് വെബ്സൈറ്റിൽ (www.nuals.ac.in) ഉണ്ട് . പൂരിപ്പിച്ച അപേക്ഷകൾ യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് ലഭിച്ചിരിക്കേണ്ട അവസാന തിയ്യതി 2023 മെയ് 31.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K